കെ. മാധവൻ ഫൗണ്ടേഷനിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോ ശേഖരം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കെ. മാധവൻ ഫൗണ്ടേഷൻ ആസ്ഥാനത്ത് ഒരുക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോ ശേഖരം ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അംബിക സുധൻ മാങ്ങാട് പ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ ചെയർമാൻ ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. കവി മാധവൻ പുറച്ചേരി കവിത അവതരിപ്പിച്ചു. ഫോട്ടോ ശേഖരത്തിനായി ചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് രാജേന്ദ്രൻ പുല്ലൂരിനെ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ആദരിച്ചു.
അഡ്വ. പി. അപ്പുക്കുട്ടൻ, കെ. വി. കൃഷ്ണൻ, നഗരസഭ ചെയർമാൻ വി. വി. രമേശൻ എന്നിവർ സംസാരിച്ചു. പ്രൊഫ. സി. ബാലൻ സ്വാഗതം പറഞ്ഞു.
What's Your Reaction?