കെ വി കെ മെഷീൻ ടൂൾസ് സെയിൽ & സർവീസിന്റെ ഷോറൂം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അരിമല ആശുപത്രി റോഡിൽ പുതുതായി ആരംഭിച്ച കെ വി കെ മെഷീൻ ടൂൾസ് സെയിൽ &സർവ്വീസിൻ്റെ പുതിയ ഷോറും ഉദ്ഘാടനം കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സി.കെ ആസിഫ് നിർവഹിച്ചു. ശിശുരോഗ വിദഗ്‌ധൻ ഡോ: എ സി പത്മനാഭൻ മുഖ്യാതിഥിയായി. എം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുൻ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം അബ്ദുൾ റഹ്മാൻ സ്വാഗതവും, എം സതീശൻ നന്ദിയും പറഞ്ഞു.
What's Your Reaction?