കൊച്ചിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ച് ബദിയഡുക്ക സ്വദേശിനി മരിച്ചു

May 11, 2026 - 14:03
 0
കൊച്ചിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ച് ബദിയഡുക്ക സ്വദേശിനി മരിച്ചു

ബദിയഡുക്ക: പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ കാസർകോട് സ്വദേശിനി മരിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിക്കട്ടയിൽ താമസക്കാരിയായ പരേതനായ മുഹമ്മദിന്റെ മകൾ ഇശാന ഇസ്മത്ത്(22) ആണ് മരിച്ചത്.

സാരമായി പരിക്കേറ്റ സുഹൃത്തും കാസർകോട് സ്വദേശിയുമായ സർഫാത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അങ്കമാലി അത്താണി എയർപോർട്ട് വിഐപി റോഡ് പെട്രോൾ പമ്പിന് സമീപത്താണ് അപകടം.

 അമിതവേഗത്തിൽ എത്തിയ സ്വിഫ്റ്റ് കാർ ബൈക്കിൽ ഇരിക്കുകയായിരുന്നു. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരിയായിരുന്നു ഇശാന ഇസ്മത്ത്. നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു അന്വേഷിക്കുന്നു. മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രി മോർച്ചറിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow