കൊപ്ര ആട്ടുന്നതിനിടെ മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു.
മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷീനിൽ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലതു കൈയാണ് അറ്റുപോയത്. രാവിലെ പത്തര മണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ടു വർഷമായി മില്ലിൽ ജോലി ചെയ്തു വരികയായിരുന്നു പുഷ്പ. കൊപ്ര ആട്ടുന്നതിനിടയിൽ മെഷീനിൽ കൈ കുടുങ്ങി അറ്റു പോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പുഷ്പയുടെ ആരോഗ്യനില അതീവഗുരുതമാണെന്നാണ് വിവരം.
What's Your Reaction?