കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച

May 25, 2026 - 08:23
 0
കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച

നീലേശ്വരം: കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ ആറോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ് കണ്ടെത്തിയത്. കൂടാതെ ശ്രീകോവിലും ഓഫീസ് മുറിയിലെ ഷെൽഫും കുത്തിത്തുറന്നതായി കണ്ടെത്തി.

എന്തൊക്കെയാണ് മോഷണം പോയതെന്ന് വ്യക്തമായിട്ടില്ല. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ നഷ്ടത്തിന്റെ കൃത്യമായ വിവരം ലഭ്യമാകൂ.

ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതായാണ് വിവരം. ഇന്നലെ രാത്രി ഏകദേശം 8.30ഓടെ ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്ടാവ് രാത്രി 12.30ഓടെയാണ് പുറത്തുപോയതെന്നാണ് പ്രാഥമിക നിഗമനം.

ക്ഷേത്ര സെക്രട്ടറി എ. രാജുവിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow