കോഴിക്കോട് ഹോട്ടൽ മുറിയിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Aug 14, 2026 - 21:09
 0
കോഴിക്കോട് ഹോട്ടൽ മുറിയിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ യുഎഇ സ്വദേശിനിയായ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിനി സൈനബ് അലി (42) ആണ് മരിച്ചത്. നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം.

കുടുംബത്തോടൊപ്പം കേരളത്തിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു സൈനബ് അലി എന്നാണ് പ്രാഥമിക വിവരം. ഹോട്ടൽ മുറിയിൽ പ്രതികരണമില്ലാത്തതിനെ തുടർന്ന് അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മരണകാരണം വ്യക്തമല്ല. നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. വിദേശ പൗരയായതിനാൽ എംബസിയെ വിവരമറിയിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളും പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow