ഗതാഗത മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി ദുബൈ ആർ.ടി.എ.

Feb 11, 2025 - 14:19
 0
ഗതാഗത മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി ദുബൈ ആർ.ടി.എ.

ദുബായ്: പൊതുഗതാഗത രംഗത്തേക്ക് അത്യാധുനിക റെയിൽ ബസ് അവതരിപ്പിക്കാൻ ഒരുങ്ങി ദുബായ് ആർ.ടി.എ. പുനരുപയോഗ വസ്തുക്കളിൽ നിന്ന് ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെയാണ് റെയിൽ ബസ് നിർമ്മിക്കുന്നത്.

 നഗര ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് റെയിൽ ബസ്സിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്. 40 സീറ്റുകൾ ക്രമീകരിച്ചിട്ടുള്ള ബസ്സിൽ ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് കാണുന്ന വിധത്തിലുള്ള മുന്നിലുള്ള സ്ക്രീനിൽ ഒരോ സ്റ്റേഷന്റെയും പേരു വിവരങ്ങളും, പ്രാദേശിക സമയവും, കാലാവസ്ഥയും തെളിഞ്ഞു വരും.

 മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിച്ചായിരിക്കും റെയിൽ ബസ്സും സഞ്ചരിക്കുക. ഇതിന്നായി തണുകളിൽ ഉയർത്തിയ പ്രത്യേക പാതകൾ നിർമ്മിക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റെയിൽ ബസ്സുകൾ

 പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതോടൊപ്പം,ഡ്രൈവർ ഉണ്ടാകില്ല എന്നതും പ്രത്യേകതയാണ്. കാർബൺ വാതകത്തിന്റെ അളവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് നെറ്റ് സീറോ 2050 പദ്ധതിയുടെ ഭാഗമായാണ് പുതിയ ഗതാഗത സംവിധാനം ആർ.ടി.എ പ്രഖ്യാപിച്ചിരിക്കുന്നത്.

 പൊതുഗതാഗത മേഖലയിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ ഇറക്കുന്നതിനായി പ്രഖ്യാപിച്ച ദുബായ് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുമായും പുതിയ പദ്ധതിയുടെ പ്രവർത്തനം.

 ചെറുതും, ലഘുവും ആയതിനാൽ റെയിൽ ബസ് ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതം ചെറുതായിരിക്കുമെന്ന് ആർ.ടി.ഒ പറയുന്നു.

എന്നുമുതലായിരിക്കും റെയിൽ ബസ്സുകൾ നിരത്തിലിറങ്ങുക എന്നത് സംബന്ധിച്ച പ്രഖ്യാപനവും,ഏതെല്ലാം മേഖലകളിലാണ് റെയിൽ ബസ് വരിക എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ആർടിഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow