ഗസ്സ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു.

Jan 15, 2025 - 00:00
Jan 15, 2025 - 23:56
 0
ഗസ്സ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു.

പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ​ഗാസയിൽ വെടിനിർത്തലിന് ധാരണ. വെടിനിർത്തൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ആറാഴ്ചത്തേയ്ക്ക് വെടിനിർത്താനാണ് ധാരണയായിരിക്കുന്നത്. ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ച ഫലം കാണുകയായിരുന്നു. വെടിനിർത്തൽ കരാർ ഇസ്രയേലും,ഹമാസും അം​ഗീകരിച്ചു. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. ഗാസയിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെയും, പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ തടങ്കലിലുള്ളത്.ബന്ദികളാക്കിയവരെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും.100 പലസ്തീനി തടവുകാരെ ഇസ്രയേൽ കൈമാറും.

What's Your Reaction?

like

dislike

love

funny

angry

sad

wow