ചട്ടഞ്ചാൽ ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേരുടെ നില ഗുരുതരം

Jan 20, 2026 - 06:41
Jan 20, 2026 - 06:45
 0
ചട്ടഞ്ചാൽ ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേരുടെ നില ഗുരുതരം

കാസർകോട്: ചട്ടഞ്ചാൽ തെക്കിൽപ്പറമ്പ് 55 ആം മൈലിൽ ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അത്യാസന്ന നിലയിലായ ഇവരെ കാസർകോട് നിന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ച് മാറ്റിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടത്തിൽ പെട്ടവർ മംഗളൂരു സ്വദേശികളാണെന്നറിയുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. 5 പേര് കാറിൽ ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഫയർഫോഴ്സും പോലീസും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow