ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരണത്തിനു കീഴടങ്ങി
കാഞ്ഞങ്ങാട്: അസുഖബാധിതയായി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി വിടവാങ്ങി. കുണിയ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ആയിഷത്ത് മെഹസി(15)നാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. പഠിക്കാൻ മിടുക്കിയും അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർഥിനുമായിരുന്നു. മൂന്നുമാസം മുമ്പ് കടുത്ത വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് ആയിഷത്ത് മെഹസി ജീവിതത്തിൽ കണ്ണീർ വീണത്. പ്രിയപ്പെട്ടവരുടെ സഹായത്തോടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.കുണിയയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മജീദ്-റസിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ കെ എം ഫാത്തിമത്ത് റുമാന, കെ എം അബ്ദുൽ റഷീദ്.
What's Your Reaction?