ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി

Jul 29, 2026 - 13:31
Jul 29, 2026 - 13:38
 0
ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി

ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്റ്റാൻഡ്–റെയിൽവേ സ്റ്റേഷൻ റോഡിലെ വി.എസ്. കോംപ്ലക്‌സിന് സമീപം 80 സെൻ്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി.

ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ദിനേശൻ്റെ നേതൃത്വത്തിൽ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന് ചെടി കസ്റ്റഡിയിലെടുത്ത് എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ പ്രതികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ ആർ.കെ., ശ്യാംജിത്ത് എം., അതുൽ ടി.വി., ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവർ പങ്കെടുത്തു. സംഭവത്തെക്കുറിച്ച് എക്സൈസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow