ചോയ്യംങ്കോട് തേപ്പ് തൊഴിലാളി വീട്ടില്‍ മരിച്ച നിലയില്‍
കരിന്തളം: തേപ്പ് തൊഴിലാളി വീട്ടിനകത്ത് മരിച്ച നിലയില്‍. ചോയ്യംങ്കോട് കൂവാറ്റി പറയങ്ങാട്ടെ എം ബാബു(49 )വിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. രാത്രി ഭക്ഷണവും കഴിച്ച് കിടന്നതായിരുന്നു ബാബു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതരായ രാമൻ- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ ലതിക ബളാല്‍ (കേരള ബാങ്ക് മാലക്കല്ല് ബ്രാഞ്ചിലെ താല്‍ക്കാലിക ജീവനക്കാരി). മക്കള്‍: സനല്‍ ബാബു (ഡിഗ്രി വിദ്യാര്‍ഥി, രാജപുരം സെന്റ് പയസ് കോളേജ് ), സ്വാതിക ബാബു (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി, ബളാല്‍ സ്കൂള്‍). സഹോദരി: ചന്ദ്രമതി .
What's Your Reaction?