ജുമുഅ നിസ്കാരത്തിനെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Jul 10, 2026 - 14:15
 0
ജുമുഅ നിസ്കാരത്തിനെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ജുമുഅ നിസ്കാരത്തിനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി കൂളിയങ്കാൽ യു.പി. സ്കൂളിന് സമീപത്തെ അബ്ദുൽ അസീസ് (62) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കൂളിയങ്കാൽ പള്ളിയിൽ ജുമാ നിസ്കാരത്തിനെത്തിയപ്പോഴാണ് അബ്ദുൽ അസീസ് കുഴഞ്ഞുവീണത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ദീർഘകാലം പ്രവാസിയായിരുന്ന അബ്ദുൽ അസീസ് കുറച്ചുകാലമായി നാട്ടിൽ സ്ഥിരതാമസമായിരുന്നു.

ഭാര്യ: ആമിന. മക്കൾ: റിബാന, ശബാന, അനസ്. മരുമക്കൾ: സലിം (കുവൈത്ത്), ശരീഫ്.

What's Your Reaction?

like

dislike

love

funny

angry

sad

wow