ടി. സിദ്ദിഖിന് ഡിസിസിയിൽ ആവേശകരമായ സ്വീകരണം
കാസർകോട്: സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായതിന് ശേഷം ആദ്യമായി കാസർകോട് ഡിസിസി ഓഫീസിലെത്തിയ ടി. സിദ്ദിഖിന് കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഷാൾ അണിയിച്ച് മന്ത്രിയെ സ്വീകരിച്ചു.
സ്വീകരണ ചടങ്ങിൽ സാജിദ് മൗവ്വൽ, സോമശേഖര ഷേണി, ഡോ. കെ.വി. ശശിധരൻ, കെ. ഖാലിദ്, കെ. ബലരാമൻ നമ്പ്യാർ, കെ. ലക്ഷ്മണ പ്രഭു, എം.സി. പ്രഭാകരൻ, രാജീവൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?