ട്രാഫിക് നിയമം പാലിച്ച ഡ്രൈവർമാർക്ക് സർപ്രൈസ് സമ്മാനം നൽകി അബുദാബി പോലീസ്.

റോഡ് സുരക്ഷയുടെ ഭാഗമായി കഴിഞ്ഞവർഷം നടത്തിയ സമാന പരിപാടിയിൽ ഡ്രൈവർമാർക്ക് സൗജന്യ ഇന്ധന കാർഡും, സ്റ്റാർ ഓഫ് ഹോണർ ബാഡ്ജും പോലീസ് കൈമാറിയിരുന്നു.

Feb 5, 2025 - 08:54
Feb 5, 2025 - 08:56
 0
ട്രാഫിക് നിയമം പാലിച്ച ഡ്രൈവർമാർക്ക് സർപ്രൈസ് സമ്മാനം നൽകി അബുദാബി പോലീസ്.

അബുദാബി: ഗതാഗത നിയമം പാലിച്ച് വാഹനം ഓടിച്ചതിന് 60 ഡ്രൈവർമാർക്ക് സമ്മാനം നൽകി അബുദാബി പോലീസിൻ്റെ ഹാപ്പിനസ് പട്രോൾ സംഘം.

 വാഹനം റോഡരികിലേക്ക് മാറ്റിനിർത്തി ഡ്രൈവർമാരെ അമ്പരപ്പിച്ച ശേഷമായിരുന്നു സമ്മാനം കൈമാറിയത്. ഡ്രൈവർമാരോട് ഗതാഗത നിയമം പാലിച്ച് വാഹനം ഓടിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് ഹാപ്പിനസ് പട്രോൾ സംഘം അറിയിച്ചതിന് ഡ്രൈവർമാർക്കും കാര്യം മനസ്സിലായി.

 പോലീസ് സംഘം അൽ ഐനിൽ പരിശോധനക്കിടെയാണ് പേപ്പർ ബാഗിലാക്കി സമ്മാനം കൈമാറിയത്.

 അതേസമയം ബാഗിനുള്ളിൽ എന്ത് സമ്മാനമുണ്ടായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയില്ല.

 റോഡ് സുരക്ഷയുടെ ഭാഗമായി കഴിഞ്ഞവർഷം നടത്തിയ സമാന പരിപാടിയിൽ ഡ്രൈവർമാർക്ക് സൗജന്യ ഇന്ധന വിതരണവും, സ്റ്റാർ ഓഫ് ഹോണർ ബാഡ്ജും പോലീസ് കൈമാറി. അതിനുമുമ്പ് വലിയ ടെലിവിഷനും ചില ഡ്രൈവർമാർക്ക് കൈമാറി.

 സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്ന നടപടി അബുദാബി പോലീസ് തുടരും, അതിലൂടെ അവർ മറ്റുള്ളവരുടെ മാതൃകകളായി മാറും മെന്നും ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി പട്രോൾ ഉദ്യോഗസ്ഥനായ മേജർ മതാർ അബ്ദുല്ല അൽ മുഹൈരി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow