ട്രെയിൻ തട്ടി യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുശാൽനഗർ മൂവാരിക്കുണ്ട് പാലത്തിനുസമീപം ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് പടന്നക്കാട് കുറുന്തൂരിലെ വേലായുധന്റെ മകൻ മനോജ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്.
അബദ്ധത്തിൽ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് സന്നദ്ധപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് പാലത്തിനരികിൽ മനോജിനെ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്നാട്ടിൽ നിന്ന് കത്തികൾ ഉൾപ്പെടെയുള്ള പണിയായുധങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്ന ജോലിയായിരുന്നു മനോജ് ചെയ്തിരുന്നത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: പഞ്ചമി.
What's Your Reaction?