ഡിജിറ്റൽ മറൈൻ ലൈസൻസ്; പുതിയ ഫീച്ചറുമായി കുവൈറ്റ്.
കുവൈറ്റ്സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( പി എ സി ഐ) ഞായറാഴ്ച "കുവൈത്ത് മൊബൈൽ ഐഡി" മൊബൈൽ ആപ്ലിക്കേഷനിൽ ഒരു പുതിയ ഫീച്ചർ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ ഈ വാലറ്റിൽ മറൈൻ ബോട്ട് ഡ്രൈവിംഗ് ലൈസൻസുകൾ ചേർക്കാൻ സൗകര്യമൊരുക്കുന്നു. ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും, പൗരന്മാർക്കും, താമസക്കാർക്കും ഔദ്യോഗിക രേഖകളിലേക്കുള്ള പ്രവേശനം ലളിതമാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് അതോറിറ്റി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പുതുതായി ചേർത്ത ഫീച്ചർ ഉപയോക്താക്കൾ അവരുടെ മറൈൻ ഡ്രൈവിംഗ് ലൈസൻസുകൾ ഇലക്ട്രോണിക് രീതിയിൽ കാണാൻ അവസരമൊരുക്കുന്നു. ഇത് ഭൗതിക പകർപ്പുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
What's Your Reaction?