ഡോ. കെ. ബിന്ദുവിന് സ്‌നേഹോഷ്മള യാത്രയയപ്പ് നൽകി
മടിക്കൈ ഗവ. ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ഡോ. കെ. ബിന്ദു
മടിക്കൈ: സർവീസിൽ നിന്ന് വിരമിക്കുന്ന മടിക്കൈ ഗവ. ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദുവിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകി. കാഞ്ഞങ്ങാട് ഒറിക്സ് വില്ലേജിൽ നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. ഇന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. കെ. ബിന്ദുവിന് ഉപഹാര സമർപ്പണവും നടത്തി. ഡോ. കെ. ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.എം.ഒ ഡോ. ബിന്ദു കെ. സ്വാഗതം പറഞ്ഞു.
ഡോക്ടർമാരായ വി. രാജീവൻ, ബി. ലീന, ആർ. അഞ്ജു, എം. വി. സന്ധ്യ, സി. ഉഷ, കെ. പ്രിയ, കെ. പ്രേംരാജ്, വി. ജിജി, കെ. ദീപ്തി, കെ. ജിഷ, ജി. അരുണ്‍, എസ്. എൽ. ശ്രീജ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ഡോ. കെ. ബിന്ദു സഹപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി. ഡോ. ഇ. ഭാഗ്യശ്രീ നന്ദി പ്രകാശിപ്പിച്ചു.
What's Your Reaction?