തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.

Nov 10, 2025 - 11:26
Nov 10, 2025 - 11:27
 0
തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയ്യതികളിലാണ് കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുക. ജനാധിപത്യ പ്രക്രിയയുടെ പ്രാദേശിക തലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരെഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഡിസംബർ 9ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. ഫലം പ്രഖ്യാപനം ഡിസംബർ 13ന് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow