തനിച്ചു താമസിക്കുകയായിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: തനിച്ചു താമസിക്കുകയായിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാൽ ആനന്ദാശ്രമത്തിന്നു സമീപത്തെ പരേതനായ കൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി നമ്പ്യാ(68) രാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുകുളങ്ങരയിലായിരുന്ന ഇവർ ഭർത്താവിന്റെ മരണശേഷം മൂന്ന് വർഷം മുമ്പാണ് ആനന്ദാശ്രമത്തിനടുത്തേയ്ക്ക് താമസം മാറിയത്. മൃതദേഹത്തിന്ന് ദിവസങ്ങളുടെ പഴക്കമുള്ളതായി സംശയിക്കുന്നു. ഹോസ്ദുർഗ്ഗ് പോലീസ് സ്ഥലതെത്തി ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?