ദുബായ് പോലീസ് അൽ വാർസൻ ഏരിയയിൽ മോക്ക് ഡ്രിൽ നടത്തും.

Apr 22, 2025 - 17:30
 0
ദുബായ് പോലീസ് അൽ വാർസൻ ഏരിയയിൽ മോക്ക് ഡ്രിൽ നടത്തും.

ദുബായ്: ദുബായ് പോലീസ് വിവിധ മേഖലയുമായി സഹകരിച്ചു കൊണ്ട് ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 9 മണിക്ക് അൽ വാർസൻ ഏരിയയിൽ ഒരു മോക്ക് ഡ്രിൽ നടത്തുന്നതാണെന്ന്അധികൃതർ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി.

ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരിശീലന മേഖലയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും പട്രോളിംഗ് യൂണിറ്റുകൾക്കും, ഡ്രില്ലിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കും പാത വ്യക്തമാണെന്ന് ഉറപ്പാക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow