നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം സി കമറുദ്ധീന്‍ വീണ്ടും അറസ്റ്റില്‍.

Feb 15, 2025 - 17:04
 0
നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം സി കമറുദ്ധീന്‍ വീണ്ടും അറസ്റ്റില്‍.

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം സി കമറുദ്ധീന്‍ വീണ്ടും അറസ്റ്റില്‍. ചിത്താരി സ്വദേശികളായ സാബിറ , അഫ്‌സാന എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരും സഹോദരിമാരാണ്. നിക്ഷേപമായി സഹോദരിമാരില്‍ ഒരാളില്‍ നിന്നും 15 ലക്ഷം രൂപയും രണ്ടാമത്തെയാളില്‍ നിന്നും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കമറുദ്ദീനെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

15 കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഫാഷന്‍ ഗോള്‍ഡിന്റെ കീഴിലുള്ള നാല് ജ്വല്ലറികളുടെ പേരില്‍ 700 ലധികം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പറ്റിച്ചുവെന്നാണ് പരാതി. 150 കോടി രൂപയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുയര്‍ന്നത്. 170 ഓളം കേസുകളാണ് നിലവിലുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow