നിതിൻ രാജിൻ്റെ മരണം; ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പൊലീസ് പിടിയിലായത്.
അധ്യാപകരുടെ അധിക്ഷേപത്തെ തുടർന്നാണ് നിതിൻരാജ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. എന്നാൽ നിതിൻരാജ് ആപ്പ് മുഖേന ലോൺ എടുത്തിരുന്നു. ഇവരിൽ നിന്നുള്ള ഭീഷണിയും നേരിട്ടതായി പരാതിയുണ്ട്. ഇതേ തുടർന്ന് ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ അന്വേഷണത്തിലാണ് നോയിഡയിൽ നിന്നും പൊലീസ് ആപ്പ് നടത്തിപ്പുകാരെ പിടികൂടിയത്.
What's Your Reaction?