നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് മറിഞ്ഞു; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
മടിക്കൈ: കൂലോം റോഡ്-ബന്തളം റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
പടന്നക്കാട് സ്വദേശികളായ ഫാസിലും ഹാജിറുമാണ് അപകടത്തിൽപ്പെട്ടത്. കൂലോം റോഡ് ഭാഗത്തുനിന്ന് ബങ്കളത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെറിച്ച് ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് മറിഞ്ഞത്.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഹാജിറിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഫാസിലും ചികിത്സയിലാണ്.
What's Your Reaction?