നീലേശ്വരം ചിൻമയാ വിദ്യാലയത്തിന്ന് സമീപം തീപിടിത്തം; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾക്ക് ചികിത്സ നൽകി

Feb 25, 2026 - 13:26
 0
നീലേശ്വരം ചിൻമയാ വിദ്യാലയത്തിന്ന് സമീപം തീപിടിത്തം; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾക്ക് ചികിത്സ നൽകി

നീലേശ്വരം: നീലേശ്വരം ചിന്മയാ വിദ്യാലയത്തിന് സമീപം വൻ തീപിടുത്തം. പാറപ്പുല്ലിനാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള തീയുടെ ചൂടും പുകയുമേറ്റ്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികളെ നീലേശ്വരം താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. മറ്റുള്ള വിദ്യാർത്ഥികളെ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് സ്കൂളിൽ നിന്നും തൊട്ടടുത്ത സ്റ്റേഡിയത്തിലേക്ക് മാറ്റി. കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയർഫോഴ്സും, നാട്ടുകാരും, പോലീസും, ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്നാണ് തീ അണച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow