നീലേശ്വരം ബസ്റ്റാന്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തു.

Mar 6, 2026 - 10:53
 0
നീലേശ്വരം ബസ്റ്റാന്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തു.

നീലേശ്വരം: ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിച്ച നീലേശ്വരം ബസ് സ്റ്റാന്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തു. രാവിലെ എം രാജഗോപാലൻ എം എൽ എഫ്ളാഗ് ഓഫ് ചെയ്തതോടെ പുതിയ ബസ്റ്റാന്റിലേ ബസ്സുകൾ കയറിത്തുടങ്ങി. നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി, വൈസ് ചെയർമാൻ പി എം സന്ധ്യ, നഗരസഭാ ചെയർമാൻമാരായ പ്രൊഫ: കെ പി ജയരാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ വി ദാമോദരൻ, എറുവാട്ട് മോഹനൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ വി സുരേന്ദ്രൻ, കെ സതീശൻ, ഇ കെ ചന്ദ്രൻ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം രാജൻ, പി വിജയകുമാർ, പി ഭാർഗവി, കെ പി നസീർ, ഷംസുദ്ദീൻ അറിഞ്ചിറ, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഉദ്യോഗസ്ഥർ, വിവിധ സംഘടന ഭാരവാഹികളായ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കെ ഉണ്ണി നായർ, കെ വി സുരേഷ് കുമാർ, കെ മോഹനൻ, ഉദയൻ പാലായിൽ, വിനോദ് കുമാർ, എം ജയറാം, സി വി പ്രകാശൻ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബർ 25 ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലനാണ് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നാടിന് സമർപ്പിച്ചത്. എന്നാൽ യാർഡിൻ്റെ ഉൾപ്പെടെ പണി പൂർത്തിയാകാത്തതിനാൽ ബസ്സുകൾ കയറിത്തുടങ്ങിയിരുന്നില്ല. കെ യു ആർ ഡി എഫ് സിയുടെ 16 കോടി രൂപ ചിലവിലാണ് പുതിയ ബസ്റ്റാന്റ് നിർമ്മിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow