നീലേശ്വരത്ത് ലഹരി വേട്ട; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
നീലേശ്വരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നീലേശ്വരം പോലീസ് നടത്തിയ വാഹന പരിശോധനയിൽ 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി. ആനച്ചാൽ സ്വദേശിയായ മുസ്തഫയുടെ മകൻ മുസ്താഖ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടപ്പുറത്ത് വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ബൈക്കിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ കെ. അജിത, ജി. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ. സുഗുണൻ, മഹേഷ് കാങ്കോൽ, അജിത്ത് പള്ളിക്കര, സുജിത്ത് കൂക്കോട് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?