പടന്നക്കാട്ട് എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ; 12.75 ഗ്രാം ലഹരിമരുന്നും കാറും പിടികൂടി
കാഞ്ഞങ്ങാട്: പടന്നക്കാട് കുറുന്തൂർ ചേണുങ്കാൽ റോഡിൽ വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറുന്തൂർ സ്വദേശികളായ അബ്ദുൽ സഫ്വാൻ (29), മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
സ്വിഫ്റ്റ് കാറിൽ എംഡിഎംഎ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘം സനീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് 12.75 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ദിനേശന്റെ നിർദേശപ്രകാരം എസ്ഐ സി.വി. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?