പടന്നക്കാട് എംഡിഎംഎ വേട്ട; യുവാവ് അറസ്റ്റിൽ
പടന്നക്കാട്: ഓപ്പറേഷൻ തൂഫാൻ ശക്തമാക്കിയതോടെ ഹൊസ്ദുർഗ് പൊലീസ് വീണ്ടും മയക്കുമരുന്ന് വേട്ട നടത്തി. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിന് സമീപത്ത് നിന്ന് ഒരു ഗ്രാം എംഡിഎംഎ കൈവശം സൂക്ഷിച്ച നിലയിൽ നീലേശ്വരം തട്ടാച്ചേരി രാമരത്തെ കെ. എസ്. അഭിഷേക് (27) അറസ്റ്റിലായി.
ഇന്നലെ രാത്രി 10.10ഓടെ നൈറ്റ് പട്രോളിങ്ങിനിടെ കോളേജ് ഗേറ്റിന് സമീപം സംശയാസ്പദമായി കണ്ട അഭിഷേക് പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഹൊസ്ദുർഗ് എസ്.ഐ പി. ആർ. ശരത്തും പ്രൊബേഷൻ എസ്.ഐ അഞ്ജലിയും ചേർന്ന് പിന്തുടർന്ന് ഇയാളെ പിടികൂടി.
തുടർന്ന് നടത്തിയ പരിശോധനയിൽ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎയും പാന്റിന്റെ പോക്കറ്റിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തി. എ.എസ്.ഐ അജയകുമാറും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?