പടന്നക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്
നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.
നീലേശ്വരം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് കുറുകെ ഓടിയ കാൽനടയാത്രക്കാരനെ രക്ഷിക്കാൻ ഡ്രൈവർ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം.
What's Your Reaction?