പനങ്ങാട് കാട്ടുപോത്തിറങ്ങി; ജനങ്ങൾ ഭീതിയിൽ

Feb 25, 2026 - 09:23
 0
പനങ്ങാട് കാട്ടുപോത്തിറങ്ങി; ജനങ്ങൾ ഭീതിയിൽ

മടിക്കൈ: കോടോംബേളൂർ പഞ്ചായത്തിലെ പനങ്ങാട്, കാട്ടിയടുക്കം പ്രദേശങ്ങളിൽ കാട്ടുപോത്തിറങ്ങിയത് ജനങ്ങളിൽ ഭീതി പടർത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചെറുതും വലുതുമായ മൂന്ന് കാട്ടുപോത്തുകളാണ് പ്രദേശത്താകെ ഓടി നടക്കുന്നത്. ഇന്നലെ കാട്ടിയടുക്കം യു പി സ്കൂളിന്റെയടുത്തും, ഇന്ന് പനങ്ങാട് കാവിന്റെയടുത്തുമാണ് കാട്ടുപോത്തിനെ കണ്ടത്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതായി നാട്ടുകാർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow