പരപ്പ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് 80 ലക്ഷം; രൂപരേഖ കൈമാറി
പരപ്പ: കിനാനൂർ–കരിന്തളം പഞ്ചായത്തിലെ പരപ്പയിൽ നിർമിക്കുന്ന ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖ തയ്യാറായി. മുൻ എം.എൽ.എ ഇ. ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർ ബി. ജയരാജൻ എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ എന്നിവർക്ക് കൈമാറി.
അഞ്ച് വ്യാപാരമുറികളുള്ള കെട്ടിടം, യാത്രക്കാർക്ക് വിശ്രമിച്ച് ബസ് കാത്തുനിൽക്കാനുള്ള സൗകര്യം, ദീർഘദൂര ബസുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം, ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് യാർഡ് നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഒക്ലാവ് കൃഷ്ണൻ, റീന തോമസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പാറക്കോൽ രാജൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. സുരേന്ദ്രൻ, സജിത്ത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. ബാബു, കെ.പി. സെറീന, മുഹമ്മദ് നൗഷാദ്, പി.എ. പത്മനാഭൻ, കെ. ലക്ഷ്മണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. പുഷ്പരാജൻ, കയനി മോഹനൻ, എ.ആർ. രാജു, സിജോ പി. ജോസഫ്, സി.വി. മന്മഥൻ എന്നിവർ നിർമാണ സ്ഥലം സന്ദർശിച്ചു.
What's Your Reaction?