പറശ്ശിനിക്കടവിൽ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; പ്രതിക്കായി പോലീസ് പൊതുജന സഹായം തേടി

Feb 5, 2026 - 08:48
Feb 5, 2026 - 08:52
 0
പറശ്ശിനിക്കടവിൽ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; പ്രതിക്കായി പോലീസ് പൊതുജന സഹായം തേടി

പയ്യന്നൂർ: പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് കൊവ്വുമ്മൽ ഹൗസിലെ പരേതനായ കെ സുരേഷിൻ്റെ ഭാര്യ കെ സീമ(45)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ മുറിയെടുത്ത അയ്യോത്ത് കടേൽ പറമ്പിൽ ഹൗസിലെ വിജയനെ കാണാനില്ല. കൊലപാതകത്തിനുശേഷം പുറത്തുനിന്നു മുറി പൂട്ടി സ്ഥലംവിട്ട ഇയാളെ കണ്ടെത്തുന്നതിന് തളിപ്പറമ്പ് പോലീസ് പൊതുജനസഹായം തേടി പറശ്ശിനിക്കടവിലെ ലാൻഡ് ഇൻ ലോഡ്ജിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത് വൈകുന്നേരം 6:30 മണി വരെ മുറി അനുവദിച്ചിരുന്നത്.നിശ്ചിത സമയത്തിന് മുമ്പ് ലോഡ്ജിലെ റിസപ്ഷനിൽ എത്തിയ വിജയൻ മടപ്പുര വരെ പോകുന്നുവെന്നും ഉടൻ തിരിച്ചെത്താം എന്നും അറിയിച്ചാണ് പുറത്തുപോയതെന്നും ലോഡ്ജ് ജീവനക്കാർ പോലീസിനു മൊഴി നൽകി. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വിജയൻ തിരിച്ചെത്തിയില്ല. ലോഡ്ജ് ജീവനക്കാർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ ജീവനക്കാർ മുറിയുടെ മുന്നിലെത്തിയപ്പോൾ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പോലീസിനെ വിവരം അറിയിച്ചു. എസ് ഐ കെ ദിനേശിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് ആസ്ഥാനത്ത് മുറി ബലംപ്രയോഗിച്ചു തുറന്നപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലാണ് സീമയെ കണ്ടത്. പരിശോധനയിൽ മരണപ്പെട്ടതായി വ്യക്തമായി. കഴുത്തിൽ മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമെന്ന് ഉറപ്പിച്ചത്. മുറി പൂട്ടിപ്പോയ വിജയനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ഇയാളെ കണ്ടെത്താൻ പോലീസ് പൊതുജനസഹായവും തേടിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow