പഴയങ്ങാടിയിൽ വൻ മയക്കുമരുന്നു വേട്ട; യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: പഴയങ്ങാടിയിൽ വൻ മയക്കുമരുന്ന് വേട്ട. 133.430 ഗ്രാം എം ഡി എം എ യും,1,24,300 രൂപയുമായി യുവാവ് അറസ്റ്റിൽ. ശാദുലി പള്ളിക്ക് സമീപത്തെ ചൂരിക്കോട് ഹൗസിൽ സി എച്ച് ശിഹാബിനെ (39)യാണ് പഴയങ്ങാടി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ ശാദുലിയുടെ വീട്ടിലെത്തിയത്. വീട്ടിലും കാറിലും നടത്തിയ പരിശോധനയിലാണ് മയക്കുമരന്നും പണവും പിടികൂടിയത്.
What's Your Reaction?