പാലക്കാട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

Oct 11, 2025 - 11:43
 0
പാലക്കാട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ വൈഷ്ണവി(26) ആണ് കൊല്ലപ്പെട്ടത്. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 9ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞു മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈഷ്ണവി മരിച്ചിരുന്നു. ഒന്നരവർഷം മുമ്പായിരുന്നു വൈഷ്ണവിയും, ദീക്ഷിതും തമ്മിലുള്ള വിവാഹം നടന്നത്. കൊന്നത് ദീക്ഷിത് തന്നെയാണെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ദീക്ഷിന്റെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി.

What's Your Reaction?

like

dislike

love

funny

angry

sad

wow