വൈഎംസിഎ സ്ഥാപകന്റെ 205-ാം ജന്മദിനം ആഘോഷിച്ചു

Oct 12, 2026 - 11:13
Oct 12, 2026 - 11:16
 0
വൈഎംസിഎ സ്ഥാപകന്റെ 205-ാം ജന്മദിനം ആഘോഷിച്ചു

ചിറ്റാരിക്കാൽ: വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ 205-ാം ജന്മദിനം വൈഎംസിഎ കാസർകോട് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

ചിറ്റാരിക്കാൽ മണ്ഡപം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സ്റ്റെല്ലാമാരീസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ വൈഎംസിഎ ഡയാലിസിസ് പ്രോജക്ട് നാഷണൽ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സി.എം. ബൈജു അധ്യക്ഷത വഹിച്ചു. മണ്ഡപം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. വർഗീസ് ചെരിയംപുറത്ത് അനുഗ്രഹപ്രഭാഷണം നടത്തി.

മിഷൻ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ജില്ലാ കൺവീനർ ജോയി കളരിക്കൽ ജോർജ് വില്യംസ് അനുസ്മരണപ്രഭാഷണം നടത്തി. വൈഎംസിഎ ജില്ലാ വൈസ് ചെയർമാൻ ബിനോ വർഗീസ് മാടപ്പാട്ട്, ജനറൽ കൺവീനർ റോജി മാത്യു, വനിതാഫോറം ചെയർപേഴ്‌സൺ മേഴ്‌സിക്കുട്ടി ജോർജ്, മണ്ഡപം വൈഎംസിഎ ട്രഷറർ കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.

മണ്ഡപം വൈഎംസിഎ പ്രസിഡന്റ് സിവിക്കുട്ടി വർഗീസ് സ്വാഗതവും സെക്രട്ടറി സജി ജോസഫ് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow