പാസ്‌പോർട്ട് ഫീസ് വർധന പിൻവലിക്കണം; കേരള പ്രവാസി സംഘം
കാഞ്ഞങ്ങാട്: പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫീസ് വർധന വിദേശത്ത് തൊഴിൽ തേടി പോകുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കും വിദേശ തൊഴിൽ സ്വപ്നം കാണുന്ന യുവാക്കൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരള സർക്കാരിന്റെ സപ്ലിമെന്ററി ബജറ്റിൽ പ്രവാസികൾക്കായി കൂടുതൽ തുക വകയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഒ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുള്ള, സംസ്ഥാന കമ്മിറ്റി അംഗം പി. ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി.വി. വിജയൻ, പ്രമീള ഉദുമ, ഷാജി എടമുണ്ട, വാസു മൊട്ടംചിറ, കണ്ടത്തിൽ രാമചന്ദ്രൻ, സുരേന്ദ്രൻ കെ.വി., സുമേഷ് ചെറുവത്തൂർ, തമ്പാൻ കീനേരി എന്നിവർ പ്രസംഗിച്ചു.
What's Your Reaction?