പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 6, 2026 - 20:42
Apr 6, 2026 - 21:10
 0
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

നീലേശ്വരം: ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൈക്കടപ്പുറം വേണുഗോപാൽ മെമ്മോറിയൽ യുപി സ്കൂളിന് സമീപത്തെ കണ്ണൻ-ബേബി ദമ്പതികളുടെ മകൻ സന്തോഷാ(40)ണ് മരിച്ചത്. തൈക്കടപ്പുറത്തെ ബാർബർ തൊഴിലാളിയാണ് മരണപ്പെട്ട സന്തോഷ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റഫീക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. ചീമേനിയിൽ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന സ് ക്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ബീന. മക്കൾ: ഹരിനന്ദനൻ, രുദ്രതേജ്. സഹോദരങ്ങൾ: സതീഷ്, സുബാഷ്.

What's Your Reaction?

like

dislike

love

funny

angry

sad

wow