പുതിയ സ്വപ്നങ്ങൾക്ക് സ്വാഗതം; 'Voyage 2026' നവാഗതരെ വരവേറ്റ് അമ്പലത്തറ ജി.വി.എച്ച്.എസ്.എസ്

Jul 7, 2026 - 06:37
Jul 7, 2026 - 06:41
 0
പുതിയ സ്വപ്നങ്ങൾക്ക് സ്വാഗതം; 'Voyage 2026' നവാഗതരെ വരവേറ്റ് അമ്പലത്തറ ജി.വി.എച്ച്.എസ്.എസ്

അമ്പലത്തറ: പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവമായ സ്വീകരണമൊരുക്കി അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'വോയേജ് 2026' പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരി സോയ കെ. കെ. റോസാപ്പൂ നവാഗതരെ സ്വീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മധുരം വിതരണം ചെയ്ത് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

പി.ടി.എ. പ്രസിഡൻ്റ് ജയകുമാർ പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കൽ നാരായണൻ, ഹെഡ്മാസ്റ്റർ രാജേഷ് പി.വി., എസ്.എം.സി. എന്തെങ്കിലും മനോജ് കുമാർ, എം.പി.ടി.എ. പ്രസിഡൻ്റ് സുജാത രാമകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ആശംസകൾ അറിയിച്ചു.

വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധവും റാഗിങ്ങ് വിരുദ്ധവുമായ ബോധം വളർത്തുന്നതിൻ്റെ ഭാഗമായി പ്രതീകാത്മകമായി കോലം കത്തിച്ച് സന്ദേശം കൈമാറി. തുടർന്ന് അധ്യാപകരായ ജഗദീശൻ കെ.യു., സൗമ്യ വി.പി. എന്നിവർ സ്കൂളിലെ വിവിധ കോഴ്‌സുകൾ പരിചയപ്പെടുത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മൃദുല കെ.വി. എൻ.എസ്.എസ്. പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. ഷബിത കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.

വി.എച്ച്.എസ്.ഐ. പ്രിൻസിപ്പൽ പ്രശാന്ത് കെ.വി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് സ്കറിയ നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow