പുസ്തക ചർച്ച സംഘടിപ്പിച്ചു
മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥലത്തിൻ്റെ നേതൃത്വത്തിൽ അക്ഷര സൗഹൃദ സദസ് വീട്ടുമുറ്റത്ത് പുസ്തക ചർച്ച സംഘടിപ്പിച്ചു. വി നാരായണൻ്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ നോവലിസ്റ്റ് ഉപേന്ദ്രൻ മടിക്കൈ എൻ എസ് മാധവൻ്റെ "പാൽ പിരിയുന്ന കാലം" എന്ന കഥ പരിചയപ്പെടുത്തി സംസാരിച്ചു. എം സതീശൻ അദ്ധ്യക്ഷത വഹിച്ചു. വി നാരായണൻ, വിമല ടി, സുശീല എ കെ എന്നിവർ സംസാരിച്ചു. ടി സന്തോഷ് സ്വാഗതവും, കെ വി അജിത നന്ദിയും പറഞ്ഞു.
What's Your Reaction?