മടിക്കൈ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസി: സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു

Feb 16, 2026 - 07:47
Feb 16, 2026 - 07:49
 0
മടിക്കൈ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസി: സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു

മടിക്കൈ: മടിക്കൈ പഞ്ചായത്ത് വികസന സെമിനാർ, വാർഷിക പദ്ധതി രൂപീകരണം, മടിക്കൈ വി എച്ച് എസ് സ്കൂളിൽ നടന്നു. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്തിൻ്റെ ഭാവി വികസനം വിഷൻ 2050 പുസ്തകം ജൈവ വൈവിദ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ: വി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്തംഗം കെ സബീഷിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി പ്രകാശൻ അധ്യക്ഷനായി. സംസ്ഥാ സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുജാത നിർവ്വഹിച്ചു. ആസൂത്രന്ന സമിതി ഉപാധ്യക്ഷൻ പ്രൊഫ: വി കുട്ട്യൻ പഞ്ചായത്തിൻ്റെ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു. സ്റ്റാൻറിംഗ് കമ്മിറ്റി രാജൻ കുട്ട്യാനം പദ്ധതി വിശദീകരിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി ബേബി, എസ്ഐ പ്രഭാകരൻ, എ വേലായുധൻ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, പി കുഞ്ഞികൃഷ്ണൻ, വി വി പത്മിനി, കെ ഭാസ്കരൻ, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി വി ജ്യോതി സ്വാഗതവും, സെക്രട്ടറി കെ ബിജു നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow