മദ്യലഹരിയിൽ കാർ അപകടം; പോലീസുകാരനെതിരെ കേസ്

തായന്നൂർ എണ്ണപ്പാറ സ്വദേശിയും, ബേഡകം സ്റ്റേഷനിലെ പോലീസുകാരനുമായ ശ്രീകുമാറിനെതിരെയാണ് കേസ്

Jun 15, 2026 - 16:50
Jun 15, 2026 - 16:53
 0
മദ്യലഹരിയിൽ കാർ അപകടം; പോലീസുകാരനെതിരെ കേസ്

അമ്പലത്തറ: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. തായന്നൂർ എണ്ണപ്പാറ സ്വദേശിയും ബേഡകം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീകുമാർ (37) ആണ് പ്രതി.

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിലെ അട്ടേങ്ങാനത്ത് ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. ശ്രീകുമാർ ഓടിച്ച കാർ ചില വാഹനങ്ങളിൽ നിയന്ത്രണം വിട്ട് ബസ് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ചു കയറി.

അപകടദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തി പോലീസിന് കൈമാറി. തുടർന്ന് അമ്പലത്തറ എസ്.ഐയുടെ നേതൃത്വത്തിൽ കാർ കസ്റ്റഡിയിലേക്ക് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട വകുപ്പുതല അച്ചടക്ക നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow