പോലീസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് എംഡിഎംഎയുമായി പിടിയിൽ
കാഞ്ഞങ്ങാട്: പോലീസ് സംഘത്തെ തള്ളിമാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എംഡിഎംഎയുമായി ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി അതാത് നഗർ സ്വദേശി പാട്ടില്ലത്ത് അബ്ദുൽ ഹക്കീം (29) ആണ് പിടിയിലായത്.
ചിത്താരി പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് ഇയാളെ ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളിൽ നിന്ന് 3.35 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പിടികൂടുന്നതിനിടെ പോലീസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
What's Your Reaction?