പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

Aug 12, 2026 - 17:52
 0
പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: പൂച്ചക്കാട് സ്വദേശിനിയായ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ വിലമണ അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരന്റെ മകൻ വി. അമൽ (26) ആണ് മരിച്ചത്.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ഇന്ന് രാവിലെ പത്തോടെയാണ് അമലിനെ കണ്ടെത്തിയത്. എറണാകുളം ടൗൺ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. എറണാകുളത്തെ ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു അമൽ.

പള്ളിക്കര പൂച്ചക്കാട് കിഴക്കേക്കരയിലെ ചന്ദ്രൻ-റീന ദമ്പതികളുടെ മകൾ പി. അനുശ്രീ (25)യെ കഴിഞ്ഞ ദിവസം കർണാടകയിലെ ഹുൻസൂരിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്നു അനുശ്രീ.

അമലും അനുശ്രീയും തമ്മിലുള്ള വിവാഹം ഡിസംബർ 26ന് നടത്താനിരിക്കുകയായിരുന്നു. അനുശ്രീയുടെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചരയോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ചു. ഇരുവരുടെയും മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow