പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

Apr 17, 2026 - 22:52
 0
പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടി സീമാ ജി നായരാണ് സിദ്ധാര്‍ത്ഥിന്റെ മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

രണ്ട് വര്‍ഷത്തോളമായി സിദ്ധാര്‍ത്ഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവര്‍ കുറിച്ചു. സീമയാണ് നടന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത്. ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow