ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 17, 2026 - 14:34
 0
ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: സ്വകാര്യ ബസ് ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടിഞ്ഞിമൂല ഉന്നതി സ്വദേശിയും തൈക്കടപ്പുറത്ത് വാടകവീട്ടിൽ താമസക്കാരനുമായ അനുരാഗ്(29) ആണ് മരിച്ചത്. കുഞ്ഞികൃഷ്‌ണൻ്റെയും, ജയപ്രഭയുടെയും മകനാണ്.

ബുധനാഴ്‌ച രാവിലെ ഏഴുമണിയോടെയാണ് വാടകവീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. നീലേശ്വരം കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. ഡൈവർമാരായ അശ്വനിൻ, അഖിലേഷ് എന്നിവർ സഹോദരങ്ങളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow