ബി.എം.എസ് സ്ഥാപകദിനം ആചരിച്ചു

Jul 23, 2026 - 11:06
 0
ബി.എം.എസ് സ്ഥാപകദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ബി.എം.എസ് ബസ് ആൻഡ് ഹെവി വെഹിക്കിൾസ് സംഘ് ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 23-ന് ബി.എം.എസ് സ്ഥാപകദിനം ആചരിച്ചു.

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന ചടങ്ങിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ പറശ്ശിനി പ്രകാശൻ അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി അനീഷ്, ഭാസ്‌കരൻ ചെമ്പിലോട്ട്, ജയേഷ് കാരാക്കോട്, രാധാകൃഷ്ണൻ ആർ.കെ., മജ്ജൂ പുല്ലൂർ, ശ്യാം പ്രകാശ്, ഷാജി കൊളവയൽ, സതീഷ് കല്യാൺ, പ്രമോദ് കൊളവയൽ, സുജി മൂവാരിക്കുണ്ട് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow