ഭിന്നശേഷി മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുനിർത്തണം: മുൻ ഐ.ജി. മധുസൂദനൻ
അമ്പലത്തറ: ഭിന്നശേഷിക്കാരായ മക്കളെ സ്നേഹത്തോടെയും കരുതലോടെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തേണ്ടത് ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുൻ ഐ.ജി. മധുസൂദനൻ പറഞ്ഞു. സ്നേഹവീടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൂന്ന് പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതല നിർവഹിച്ച അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമൂഹത്തിൽ തുല്യപരിഗണനയും അവസരങ്ങളും ഉറപ്പാക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ജയരാജൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത മുഖ്യപ്രഭാഷണം നടത്തി. സണ്ണി പൈക്കട, വി. നാരായണൻ, അമ്പലത്തറ നാരായണൻ, ടി. ശോഭന, കെ.വി. ജാനകി, ടി. അപ്പകുഞ്ഞി, ജെയിൻ കെ. വർഗീസ്, അഡ്വ. എൻ. കരുണാകരൻ, അഡ്വ. കെ. പീതാംബരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
നിർമൽ കുമാർ കാടകവും സുഭാഷ് കാടകവും ചേർന്ന് അവതരിപ്പിച്ച സാംസ്കാരിക ബോധവത്കരണ പരിപാടികൾ കുട്ടികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റി. പി.വി. ദിനിൽ സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും രേഖപ്പെടുത്തി.
പരിപാടിയുടെ വിജയത്തിനായി മനീഷ, നിമിത, റോഷിത, സജിന, ഉണ്ണിമായ, ലീന, റീം, ഷൈമിനി, റിസ, ബിറ്റ്സി, ഹരിത, ഗോപിക, രതീഷ്, സരിത, ചന്ദ്രൻ, സുകുമാരൻ, പുഷ്പജ, പ്രസീത, സുമതി, സുരമ്യ, പ്രജാത, ബേബി, സീനത്ത്, ജയശ്രീ എന്നിവർ നേതൃത്വം നൽകി. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന സംഗമം സ്നേഹത്തിന്റെയും സഹകരണത്തിന്റെയും മാനവിക മൂല്യങ്ങളുടെയും സന്ദേശം പകർന്ന ശ്രദ്ധേയമായ വേദിയായി.
What's Your Reaction?