ഭർത്താവിനെ കാണാതായതായി ഭാര്യയുടെ പരാതി

Apr 26, 2026 - 10:41
 0
ഭർത്താവിനെ കാണാതായതായി ഭാര്യയുടെ പരാതി

ചിറ്റാരിക്കാൽ: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഭർത്താവിനെ കാണാതായതായി ഭാര്യയുടെ പരാതി. ഭീമനടി കക്കോട് ചെറിയനോലിക്കൽ ഹൗസിലെ മാത്യു തോമസ് എന്ന സിബി (59)യെയാണ് കാണാതായത്. ഭാര്യ ഷിജി മാത്യു നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

മാർച്ച് അഞ്ചിന് രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഭർത്താവ് അതിനുശേഷം തിരിച്ചെത്തിയില്ലെന്നു ഷിജി നൽകിയ പരാതിയിൽ പറയുന്നു. ബന്ധു വീടുകളിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനാലാണ് പോലീസിൽ പരാതി നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow