മകളെ വെള്ളത്തിൽ മുക്കി കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു.

Nov 12, 2025 - 10:20
 0
മകളെ വെള്ളത്തിൽ മുക്കി കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു.

മലപ്പുറം: എടപ്പാളിൽ മകളെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി(57) യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന(27) യെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. മകൻ ജോലിക്ക് പോയ സമയത്താണ് സംഭവം. ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു എന്നാണ് പോലീസിന്റെ നിഗമനം. രാവിലെ 8 മണിയോടെയാണ് സംഭവം. അനിതകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതകുമാരിയെ അലട്ടിയിരുന്നതായി പോലീസ് പറയുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow